Saturday, August 2, 2008

ചിലന്തിവല

'അമ്മേ അമ്മേ ..ഈ ഇന്റര്‍നെറ്റ് എന്നാലെന്താ?'
രണ്ടാം ക്ലാസ്സുകാരി കുഞ്ഞി മോള്‍ അമ്മയോട് അറിയാനുള്ള താല്പര്യത്തോടെ ചോദിച്ചു.അമ്മ പറഞ്ഞു: "ഇന്റെര്നെട്ടെന്നാല്‍ ഒരു വലിയ ചിലന്തി വലയാ മോളെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയും നീട്ടിയുമെല്ലാം ഉണ്ടാക്കിയ ഒരു ചിലന്തി വല." നാട്ടിന്‍ പുറത്തുകാരി കുഞ്ഞിമോള്‍ക്കു സന്തോഷമായി..
കാലങ്ങള്‍ക്കപ്പുറത്ത് കുഞ്ഞിമോള്‍ കോളേജില്‍ എത്തി..ഒരുപാട് കൂട്ടുകാര്‍. എല്ലാം പട്ടണത്തിലെ പിള്ളേരാണ്....
മൂന്നു വര്‍ഷത്തെ പഠനം...
അങ്ങനെയിരിക്കെ വേര്‍പാടിന്റെ സമയമായി..
കൂട്ടുകാരൊക്കെ ക്യാമറയുമായി ആ ദിനം തിമിര്‍ത്തു. പോകാന്‍ നേരത്ത് കുഞ്ഞുമോള്‍ക്ക് സങ്കടമായി..
രണ്ടാഴ്ച്ച കഴിഞ്ഞെതെ ഉള്ളൂ .നാട്ടിലൊക്കെ കുഞ്ഞുമോളെ പറ്റി എന്തെല്ലാമോ അപവാദങ്ങള്‍. ഇന്റര്‍നെറ്റില്‍ എന്തെല്ലാമോ ഉണ്ടെന്ന്. സത്യം അറിയേണ്ടേ? കുഞ്ഞുമോള്‍ തന്റെ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് കഫേയില്‍ ഒന്ന് കേറി നോക്കാമെന്ന് വെച്ചു. കഫേയില്‍ കയറിയ കുഞ്ഞിമോള്‍ക്കു തന്റെ കണ്ണില്‍ ആരോ ഇരുട്ട് കോരി ഇടുന്നതായി തോന്നി. തന്റെ ശരീരം ഒരു പാവപോലെ അതില്‍..
യു ടുബില്‍....
പിന്നൊന്നും കുഞ്ഞു മോള്‍ കണ്ടതില്ല..അത് നോക്കി ചിരിച്ചിരിക്കുന്ന നാട്ടുകാരുടെ ചിരി മാത്രം കേട്ടു..
"അമ്മേ നീ അന്ന് പറഞ്ഞു തന്നില്ലേ ഇന്റെര്നെട്ടെന്ന ചിലന്തിവലയെ പറ്റി..അതില്‍ ചിലന്തികളുമുണ്ടാകുമെന്നു പറയാന്‍ നീ വിട്ടു പോയതാണോ?".നിഷ്കളങ്കമായ ആ മനസ് അങ്ങനെ തപിക്കുന്നതായി തോന്നി..
ചിലന്തിവലയില്‍ കുരുങ്ങിയ ഒരു കീടത്തെ പോലെ അവള്‍ ഒന്ന് പിടച്ചു...

8 comments:

Jithin said...

Enthuvaadaa ithu.
Internet enthaanennu ninakku ariyille.
Athaanu manushyane vazhi thettikkunna oru petti.
manasilaayodaa....

Doney said...

അതില്‍ ചിലന്തികളുമുണ്ടാകുമെന്നു പറയാന്‍ നീ വിട്ടു പോയതാണോ?"

ഈ വാക്കുകള്‍‌ വളരെ ഇഷ്ടപ്പെട്ടു...

നരിക്കുന്നൻ said...

ചിലന്തി വലകളിൽ ഇരയെ കാത്തിരിക്കുന്ന ചിലന്തികൾക്കിടയിലേക്ക് എന്തിനാ കുഞ്ഞിമോളേ നീ പോയത്.

OAB/ഒഎബി said...

വലയിലെ ചിലന്തിയെ കണ്ടെത്തി അറിയാത്ത രീതിയില്‍ ഫ്യുറഡാന്‍ കൊടുത്ത് കൊല്ലണം കുഞ്ഞിമോളോ...

siva // ശിവ said...

എത്ര നിഷ്കളങ്കമായ ചോദ്യം...

കാര്‍ത്ത്യായനി said...

ചിലന്തികളെ കണ്ടുപിടിച്ച് ചെരുപ്പ് കൊണ്ട് തല ഞെരിച്ചു കൊല്ലാന്‍ കുഞ്ഞുമോള്‍ക്ക് ശക്തിയുണ്ടാവട്ടെ..
ചിലപ്പോള്‍ നിഷ്കളങ്കതയും ഒരു ശാപമാണ്

നിരക്ഷരൻ said...

കഥയ്ക്കുള്ളിലെ ചിന്ത വളരെ നന്നായിരിക്കുന്നു. എല്ലാവരും ചിന്തിക്കേണ്ടതുതന്നെയാണിത്.

രാജന്‍ വെങ്ങര said...

ശാന്തമായൊഴുകും പുഴയിലും
കാണും ചതിക്കുഴി,
നേര്‍ത്തകിന്നരിചാര്‍ത്തണിഞ്ഞ
നീര്‍ച്ചാലിലും കാണും വഴുക്കിന്‍
പാഴ്പ്പരവതാനി.
നിറപ്പൊലിലിമയോലും
പൂവിനരികലില്ലോ
കൂര്‍ത്തമുള്ളിന്‍ പരാക്രമം.
കണ്ടറിഞ്ഞു കൈയ്യേറിയാല്‍
കരിങ്കല്ലും കളഭമാക്കിടാം.