Friday, October 31, 2008

മന്ത്രി ബേബിക്ക് ഒരു മനസ്താപപ്രകരണം

ഊര്‍ജസ്വലനായ ബേബി സാര്‍ സ്വസ്തി, ചോദ്യ നമ്പറിട്ടുവച്ച എന്നെയും ചോദ്യപേപ്പര്‍ പകര്‍ത്തിവച്ച സുഹൃത്തുക്കളെയും എ പ്ലുസുകള്‍ തന്നു ജയിപ്പിച്ച അങ്ങേയ്ക്ക് നന്ദി പറയുന്നു.അങ്ങയുടെ ഏകജാലകതിലൂടെ കുറെ കരങ്ങിയ്ന്കിലും ഞങ്ങള്‍ക്ക് അഡ്മിഷന്‍ തരികയുണ്ടായല്ലോ, വിദ്യാഭാസ മേഖലകളില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന അങ്ങയുടെ പ്രമാണത്തെ ഞാന്‍ ഏറ്റുപറയുന്നു. ഇന്നേ വരെ ഉണ്ടായതിലും ഇനി ഉണ്ടാകാന്‍ പോകുന്നതിലും വച്ചേറ്റം ശക്തനായ(താടിയുടെ കാര്യത്തിലും) വിദ്യാഭാസ മന്ത്രി അന്ങാനെന്നു ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.വിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കി പോതിച്ചോറായി ഏകജാലകതിലൂടെ വിതരണം ചെയ്യുന്ന അങ്ങയുടെ പുതിയ പദ്തതിക്കും ഹല്ലേലൂയാ ...



എങ്കിലും അങ്ങയുടെ മതമില്ലാത്ത ജീവനെതിരെ ഞാന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, തെരുവുനാടകം കളിച്ചിട്ടുണ്ട്. ചെകുത്താന്‍ മന്ത്രിയായാല്‍ അങ്ങയെ പോലുണ്ടാകുമെന്നു പ്ലക്കാര്‍ഡ് എഴുതിയിട്ടുണ്ട് . പാതിരിമാരോടൊപ്പം ചേര്‍ന്ന് മഹാനായ അങ്ങയുടെ തലക്കുമീതെ കൊമ്പുകള്‍ വച്ചിട്ടുണ്ട്. എന്റെ പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ..
ആയതിനാല്‍ വരാനിരിക്കുന്ന പ്ലസ് വണ്‍ പൊതുപരീക്ഷയിലും ചോദ്യം മാത്രമെഴുതി വയ്ക്കാനറിയാവുന്ന ഈയുള്ളവന് അങ്ങയുടെ കാരുണ്യത്തില്‍ നിന്ന് സംഭാവന ചെയ്യാന്‍ ദയയുണ്ടാകണമേ, ആമേന്‍





കാരുണ്യവാനായ ബേബി സാര്‍ സ്വസ്തി, അങ്ങു എക്കാലവും വിദ്യാഭ്യാസ മന്ത്രിയായിരിക്കനമേ. പാവങ്ങളായ ഞങ്ങള്‍ക്ക് മാര്‍ക്ക് ഉദാരമായി നല്‍കി വരാനിരിക്കുന്ന ദുരന്തത്തില്‍ നിന്നും രക്ഷിക്കേണമേ..

ഊര്‍ജസ്വലനായ മുഖ്യമന്ത്രി സാര്‍ സ്വസ്തി, ഇത്തവണത്തെ പൊതുപരീക്ഷയിലും ഞങ്ങളെ റേഷന്‍ തന്നു ജയിപ്പിക്കാന്‍ അങ്ങു ബേബി സാരിന്ടടുത്തു മാധ്യസ്ഥം വഹിക്കണമേ... ആമേന്‍..


***ഈ പ്രാര്‍ത്ഥന മുടങ്ങാതെ ദിവസവും ചെല്ലിയാല്‍ ബേബി സാര്‍ കനിയുകയും പരീക്ഷയില്‍ എ പ്ലുസുകള്‍ കിട്ടുകയും ചെയ്യും..

Saturday, August 2, 2008

ചിലന്തിവല

'അമ്മേ അമ്മേ ..ഈ ഇന്റര്‍നെറ്റ് എന്നാലെന്താ?'
രണ്ടാം ക്ലാസ്സുകാരി കുഞ്ഞി മോള്‍ അമ്മയോട് അറിയാനുള്ള താല്പര്യത്തോടെ ചോദിച്ചു.അമ്മ പറഞ്ഞു: "ഇന്റെര്നെട്ടെന്നാല്‍ ഒരു വലിയ ചിലന്തി വലയാ മോളെ അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിയും നീട്ടിയുമെല്ലാം ഉണ്ടാക്കിയ ഒരു ചിലന്തി വല." നാട്ടിന്‍ പുറത്തുകാരി കുഞ്ഞിമോള്‍ക്കു സന്തോഷമായി..
കാലങ്ങള്‍ക്കപ്പുറത്ത് കുഞ്ഞിമോള്‍ കോളേജില്‍ എത്തി..ഒരുപാട് കൂട്ടുകാര്‍. എല്ലാം പട്ടണത്തിലെ പിള്ളേരാണ്....
മൂന്നു വര്‍ഷത്തെ പഠനം...
അങ്ങനെയിരിക്കെ വേര്‍പാടിന്റെ സമയമായി..
കൂട്ടുകാരൊക്കെ ക്യാമറയുമായി ആ ദിനം തിമിര്‍ത്തു. പോകാന്‍ നേരത്ത് കുഞ്ഞുമോള്‍ക്ക് സങ്കടമായി..
രണ്ടാഴ്ച്ച കഴിഞ്ഞെതെ ഉള്ളൂ .നാട്ടിലൊക്കെ കുഞ്ഞുമോളെ പറ്റി എന്തെല്ലാമോ അപവാദങ്ങള്‍. ഇന്റര്‍നെറ്റില്‍ എന്തെല്ലാമോ ഉണ്ടെന്ന്. സത്യം അറിയേണ്ടേ? കുഞ്ഞുമോള്‍ തന്റെ ഗ്രാമത്തിലെ ഇന്റര്‍നെറ്റ് കഫേയില്‍ ഒന്ന് കേറി നോക്കാമെന്ന് വെച്ചു. കഫേയില്‍ കയറിയ കുഞ്ഞിമോള്‍ക്കു തന്റെ കണ്ണില്‍ ആരോ ഇരുട്ട് കോരി ഇടുന്നതായി തോന്നി. തന്റെ ശരീരം ഒരു പാവപോലെ അതില്‍..
യു ടുബില്‍....
പിന്നൊന്നും കുഞ്ഞു മോള്‍ കണ്ടതില്ല..അത് നോക്കി ചിരിച്ചിരിക്കുന്ന നാട്ടുകാരുടെ ചിരി മാത്രം കേട്ടു..
"അമ്മേ നീ അന്ന് പറഞ്ഞു തന്നില്ലേ ഇന്റെര്നെട്ടെന്ന ചിലന്തിവലയെ പറ്റി..അതില്‍ ചിലന്തികളുമുണ്ടാകുമെന്നു പറയാന്‍ നീ വിട്ടു പോയതാണോ?".നിഷ്കളങ്കമായ ആ മനസ് അങ്ങനെ തപിക്കുന്നതായി തോന്നി..
ചിലന്തിവലയില്‍ കുരുങ്ങിയ ഒരു കീടത്തെ പോലെ അവള്‍ ഒന്ന് പിടച്ചു...

Wednesday, July 9, 2008

തിരക്ക്

ശബരിമലയില്‍ വല്ലാത്ത തിരക്ക്. പതിനെട്ടാം പടിയിലാണ് തിരക്ക് നിയന്ത്രിക്കാനാവാത്തത്. തന്ത്രി മന്ത്രിയോടു പറഞ്ഞു:" നമുക്ക് പടിയിലങ്ങു ലിഫ്റ്റ് പിടിപ്പിച്ചലെന്താ?"
മന്ത്രി: "ഓഹ് അതൊക്കെ ചെലവുള്ള കാര്യല്ലേ തന്ത്രി. നമുക്ക് സന്നിധാനം പടിയുടെ താഴോട്ടു വെയ്ക്കാം.ഭക്തര്‍ക്ക് ബുദ്ധിമുറ്റൊഴിവാകുമല്ലോ?"