Friday, October 31, 2008

മന്ത്രി ബേബിക്ക് ഒരു മനസ്താപപ്രകരണം

ഊര്‍ജസ്വലനായ ബേബി സാര്‍ സ്വസ്തി, ചോദ്യ നമ്പറിട്ടുവച്ച എന്നെയും ചോദ്യപേപ്പര്‍ പകര്‍ത്തിവച്ച സുഹൃത്തുക്കളെയും എ പ്ലുസുകള്‍ തന്നു ജയിപ്പിച്ച അങ്ങേയ്ക്ക് നന്ദി പറയുന്നു.അങ്ങയുടെ ഏകജാലകതിലൂടെ കുറെ കരങ്ങിയ്ന്കിലും ഞങ്ങള്‍ക്ക് അഡ്മിഷന്‍ തരികയുണ്ടായല്ലോ, വിദ്യാഭാസ മേഖലകളില്‍ മാറ്റങ്ങള്‍ ആവശ്യമാണെന്ന അങ്ങയുടെ പ്രമാണത്തെ ഞാന്‍ ഏറ്റുപറയുന്നു. ഇന്നേ വരെ ഉണ്ടായതിലും ഇനി ഉണ്ടാകാന്‍ പോകുന്നതിലും വച്ചേറ്റം ശക്തനായ(താടിയുടെ കാര്യത്തിലും) വിദ്യാഭാസ മന്ത്രി അന്ങാനെന്നു ഞാന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു.വിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കി പോതിച്ചോറായി ഏകജാലകതിലൂടെ വിതരണം ചെയ്യുന്ന അങ്ങയുടെ പുതിയ പദ്തതിക്കും ഹല്ലേലൂയാ ...



എങ്കിലും അങ്ങയുടെ മതമില്ലാത്ത ജീവനെതിരെ ഞാന്‍ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്, തെരുവുനാടകം കളിച്ചിട്ടുണ്ട്. ചെകുത്താന്‍ മന്ത്രിയായാല്‍ അങ്ങയെ പോലുണ്ടാകുമെന്നു പ്ലക്കാര്‍ഡ് എഴുതിയിട്ടുണ്ട് . പാതിരിമാരോടൊപ്പം ചേര്‍ന്ന് മഹാനായ അങ്ങയുടെ തലക്കുമീതെ കൊമ്പുകള്‍ വച്ചിട്ടുണ്ട്. എന്റെ പിഴ,എന്റെ പിഴ,എന്റെ വലിയ പിഴ..
ആയതിനാല്‍ വരാനിരിക്കുന്ന പ്ലസ് വണ്‍ പൊതുപരീക്ഷയിലും ചോദ്യം മാത്രമെഴുതി വയ്ക്കാനറിയാവുന്ന ഈയുള്ളവന് അങ്ങയുടെ കാരുണ്യത്തില്‍ നിന്ന് സംഭാവന ചെയ്യാന്‍ ദയയുണ്ടാകണമേ, ആമേന്‍





കാരുണ്യവാനായ ബേബി സാര്‍ സ്വസ്തി, അങ്ങു എക്കാലവും വിദ്യാഭ്യാസ മന്ത്രിയായിരിക്കനമേ. പാവങ്ങളായ ഞങ്ങള്‍ക്ക് മാര്‍ക്ക് ഉദാരമായി നല്‍കി വരാനിരിക്കുന്ന ദുരന്തത്തില്‍ നിന്നും രക്ഷിക്കേണമേ..

ഊര്‍ജസ്വലനായ മുഖ്യമന്ത്രി സാര്‍ സ്വസ്തി, ഇത്തവണത്തെ പൊതുപരീക്ഷയിലും ഞങ്ങളെ റേഷന്‍ തന്നു ജയിപ്പിക്കാന്‍ അങ്ങു ബേബി സാരിന്ടടുത്തു മാധ്യസ്ഥം വഹിക്കണമേ... ആമേന്‍..


***ഈ പ്രാര്‍ത്ഥന മുടങ്ങാതെ ദിവസവും ചെല്ലിയാല്‍ ബേബി സാര്‍ കനിയുകയും പരീക്ഷയില്‍ എ പ്ലുസുകള്‍ കിട്ടുകയും ചെയ്യും..

7 comments:

Abey E Mathews said...

hai
boolokam.co.cc

★ Shine said...

മോനെ! അനൂപെ, ഇതൊക്കെ മോൻ തന്നെ എഴുതിയതാണോ! ആരും comments ഇട്ടില്ലെങ്കിലും മുടങ്ങാതെ എഴുതണം..ണല്ലോരു ഭാവി ഞാൻ കാണുന്നു.

Anil cheleri kumaran said...

GOOD STYLE OF LANGUAGE..
TRY TO AVOID SPELG MISTAKES.
CONGRATS..

Anuroop Sunny said...

ഇപ്പം ഞങ്ങളുടെ പ്രാര്‍ത്ഥന ശക്തമാകുന്നു..

പരീക്ഷ അടുത്തു ,,...ബേബി സാര്‍ കനിയൂന്നു തോനുന്നില്ല

ഒരുപാട് നന്ദി abey, kuttettan, kumaran

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...
തുടരുക...*

Mr. K# said...

എഴുത്തു കസറുന്നു. 16 വയസ്സുമാത്രമുള്ള ഒരാളാണെഴുതിയതെന്ന് തോന്നില്ല :-)

കാര്‍ത്ത്യായനി said...

great one brother..wnet thru many of ur posts..
if it is written by a 16yr old...i must say HATS OFF!
നല്ല എഴുത്ത് അനിയാ..
ആശംസകള്‍..
പിന്നെ പരീക്ഷ ഒക്കെ നന്നായിട്ട് എഴുതൂട്ടോ..
താന്‍ പാതി ദൈവം പാതീന്നല്ലേ?
all d best :)